വിജിലന്‍സ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രിയും ആര്യാടനും ഇന്ന് ഹൈക്കോടതിയില്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , മന്ത്രി ആര്യാടന്‍ മുഹമ്മദ് , കെ ബാബു , സോളാര്‍ കേസ് , സരിത എസ് നായര്‍
തിരുവനന്തപുരം| jibin| Last Modified വെള്ളി, 29 ജനുവരി 2016 (08:04 IST)
തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കേസിനെ നിയമപരമായി നേരിടുമെന്നു അദ്ദേഹം പറഞ്ഞു. മന്ത്രി ആര്യാടന്‍ മുഹമ്മദും അപ്പീല്‍ നല്‍കും. ഇരുവരും വ്യക്തിപരമായാണ് അപ്പീല്‍ നല്‍കുക. ബാര്‍ക്കോഴ കേസില്‍ കെ ബാബുവിനു വേണ്ടി ഹാജരായ എസ് ശ്രീകുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ഹാജരാകും.

സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും എഫ് ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് തൃശൂര്‍ വിജിലന്‍‌സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അസാധാരണ സംഭവങ്ങളില്‍ അസാധാരണമായ വിധിയുണ്ടാകും. മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും നീതി തുല്ല്യ നീതിയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും. ആരൊപണങ്ങള്‍ അന്വേഷിക്കേണ്ടത് കോടതിയല്ലെന്നും പൊലീസാണെന്നും കോടതി വ്യക്തമാക്കി. പൊതു പ്രവര്‍ത്തകന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വിജിലന്‍‌സിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.90 ലക്ഷം രൂപയും ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് സരിത സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയത്. ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം താന്‍ ഈ പണം തിരികെ ചോദിച്ചെങ്കിലും പണം തരാന്‍ മന്ത്രി തയ്യാറായില്ലെന്നും സരിത അന്വേഷണ കമ്മീഷനോട് ബുധനാഴ്‌ച വ്യക്തമാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :