സർക്കാർ ജീവനക്കാർക്ക് പുതുക്കിയ ശമ്പളം മാർച്ച് മുതൽ; 2014 ജൂലൈ മുതല്‍ മുന്‍കാലപ്രാബല്യം- മുഖ്യമന്ത്രി

മുഖ്യമന്ത്രി ഉമ്മൻചാണ്ടി , പുതുക്കിയ ശമ്പളം , ശമ്പള സ്കെയില്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 20 ജനുവരി 2016 (17:29 IST)
പത്താം ശമ്പളക്കമ്മിഷന്റെ ശുപാർശ പ്രകാരമുള്ള സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പള സ്കെയില്‍ മാർച്ച് ഒന്നു മുതൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2014 ജൂലൈ മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് നടപ്പാക്കുന്നത്. പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭേദഗതികളോടെ നടപ്പാക്കുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.

പുതിയ നിരക്ക് അനുസരിച്ച് 16,500 രൂപയാണ് ഏറ്റവും കുറഞ്ഞ ശന്പളം. കുടിശിക 2017 ഏപ്രിൽ മുതൽ നാലു ഗഡുക്കളായി നൽകും. ഇതോടൊപ്പം ഒമ്പത് ശതമാനം ക്ഷാമബത്തയും നൽകും. ജീവനക്കാരുടെ അലവൻസുകൾ കമ്മിഷൻ ശുപാർശ ചെയ്തതു പോലെ തന്നെ ആയിരിക്കും. സ്പെഷ്യൽ റിസ്ക് അലവൻസുകൾക്ക് പത്തു ശതമാനം വർദ്ധനയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പെൻഷൻകാർക്ക് മെഡിക്കൽ ഇൻഷ്വറൻസ് ഏർപ്പെടുത്തി. ശമ്പള പരിഷ്ക്കരണത്തിന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. ശമ്പള പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :