കുമ്മനത്തിന്റെ പ്രസ്‌താവന; ഉത്തരേന്ത്യയിലെന്ന പോലെ കേരളത്തിലും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് അര്‍എസ്എസ് ശ്രമിക്കുന്നു- വിഎസ്

വി എസ് അച്യുതാനന്ദന്‍ , കുമ്മനം രാജശേഖരന്‍ , ബിജെപി , മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും , പിണറായി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2015 (14:17 IST)
ക്ഷേത്രപരിസരങ്ങളിലെ കച്ചവടത്തെക്കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപം നടത്താന്‍ വേണ്ടിയാണ് കുമ്മനം പ്രസ്‌താവന നടത്തിയത്. ഉത്തരേന്ത്യയിലെന്ന പോലെ കേരളത്തിലും വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് അര്‍ എസ് എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ വേണ്ട നടപടി ക്ഷേത്ര കമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്ന കുമ്മനത്തിന്റെ പ്രസ്‌താവന കേരളത്തെ കലാപ ഭൂമിയാക്കാനാണെന്നും വി എസ് പറഞ്ഞു.

കുമ്മനം നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ ജനങ്ങളെ വിഭജിക്കുന്ന തരത്തിലുള്ളതാണ് കുമ്മനത്തിന്റെ പ്രസ്താവന. ബിജെപി കേരളത്തിന്റെ പാരമ്പര്യം മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും മറക്കുന്ന തരത്തിലുള്ളതായിരുന്നു കുമ്മനത്തിന്റെ വാക്കുകള്‍. ഇത്തരത്തില്‍ വിദ്വേഷം വിതയ്ക്കുന്നവരെ നാട് പുറംതള്ളും. നിലയ്ക്കൽ വിഷയം പോലും കേരളം സമചിത്തതയോടെ കൈകാര്യം ചെയ്തു. സഹിഷ്ണുതയും സഹകരണവുമാണ് നമ്മുടെ പൂർവികർ കൈമാറിയ സമ്പത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്‌ലിം, ക്രിസ്ത്യൻ പള്ളികളുടെ ഭരണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നില്ല. എന്നാല്‍ ക്ഷേത്രങ്ങളിൽ രാഷ്ട്രീയക്കാര്‍ ഇടപെടുന്നു.
ക്ഷേത്ര ഭരണം ഭക്തർക്കു വിട്ടുനൽകണം. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്തു തിരിച്ചുനൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. സർക്കാരിന്റെ കൈവശവും ക്ഷേത്രസ്വത്തുക്കൾ ഉണ്ട്. വഖഫ് ബോർഡിന്റെ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെങ്കിൽ അതും തിരിച്ചു പിടിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :