ശബരിമല|
jibin|
Last Modified വ്യാഴം, 7 ജനുവരി 2016 (13:25 IST)
നിയമനടപടിക്ക് അനുവാദം നൽകിയാൽ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നതിനാലാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നിയമനടപടിക്ക് ഡിജിപി ജേക്കബ് തോമസിന് അനുമതി നല്‍കാതിരുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച ഫയൽ നേരിട്ടു കണ്ടശേഷം തന്റെ അറിവോടെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
രാജന്‍ബാബുവിനെ യുഡിഎഫ് യോഗത്തിലേക്കു ക്ഷണിക്കുന്നത് ശരിയല്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ബി.ജെ.പിയുമായും ആര്‍എസ്എസുമായും വെള്ളാപ്പള്ളിയുമായും ചേര്‍ന്നു നിന്ന് യുഡിഎഫിനു വിരുദ്ധമായി നില്‍ക്കുകയാണ് രാജന്‍ബാബു. ജെഎസ്എസ് പിളര്‍ന്നപ്പോള്‍ രാജന്‍ബാബുവിനെയും സിഎംപി പിളർന്നപ്പോൾ
സിപി ജോണിനെയും യുഡിഎഫില്‍ കൂട്ടിയത് ഘടകകക്ഷിയായല്ലെന്നും വ്യക്തികളായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
വിഎം സുധീരന്റെ ജനപക്ഷയാത്ര ഫാസിസ്റ്റ്, വര്‍ഗീയ, കൊലപാതക, അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ഉദ്ബോധനത്തിനു സഹായകമാകും. സ്കൂള്‍ കലോത്സവങ്ങളില്‍ വിധികര്‍ത്താക്കള്‍ കോഴ വാങ്ങുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടാല്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുമെന്നും ചെന്നിത്തല പറഞ്ഞു.