തനിക്ക് പകരം മന്ത്രി വരുന്നതിൽ എതിർപ്പില്ല, രമേശിന്റ് കത്തിന് കമ്പിയില്ലാ കമ്പിയുടെ അവസ്ഥ: മാണി

കേരളാ കോൺഗ്രസ് , കെ ബാബു , ബാർകോഴ , കെഎം മാണി , ഉമ്മന്‍ചാണ്ടി , രമേശ് ചെന്നിത്തല , കത്ത് വിവാദം
കോട്ടയം| jibin| Last Modified ഞായര്‍, 20 ഡിസം‌ബര്‍ 2015 (15:14 IST)
തനിക്ക് പകരം മന്ത്രി വരുന്നതിൽ എതിർപ്പില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനകാര്യ മന്ത്രി കെഎം മാണി. ആരോപണത്തിൽ എക്‍സൈസ് മന്ത്രി കെ ബാബുവിന്റെ വേദനകൂടി താൻ ഏറ്റെടുത്തിരിക്കുകയാണ്. ഈ വിഷയത്തില്‍ ഒട്ടും പരിഭവം തോന്നിയിട്ടില്ല. ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തി എഴുതിയെന്ന് പറയപ്പെടുന്ന കത്തിനു പിതൃത്വം ഇല്ലാതെ പോയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

രമേശ് കത്ത് അയച്ചില്ലെന്ന് ആവര്‍ത്തിക്കുബോള്‍ കത്ത് കിട്ടിയെന്നാണ് ഹൈക്കമാന്‍‌ഡ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കത്തിന് പിതൃത്വം ഇല്ലാതെ പോയത്. കത്തിന്റെ കാര്യം ഇപ്പോൾ കമ്പിയില്ലാ കമ്പി പോലെയാണ്. കത്ത് സംബന്ധിച്ച വിഷയം യുഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ല. കത്ത് കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണ്. അതിൽ താനോ കേരളാ കോൺഗ്രസ ഇടപെടില്ലെന്നും മാണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :