രേണുക വേണു|
Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (08:43 IST)
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തുടര്‍ ചികിത്സ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് തീരുമാനമെടുക്കും. ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാത്രമേ തുടര്‍ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകേണ്ടതുള്ളൂ എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. ഉമ്മന്‍ചാണ്ടിയുടെ ന്യുമോണിയ ഇതുവരെ ഭേദമായിട്ടില്ല. ചുമയും ശ്വാസതടസവും കുറഞ്ഞിട്ടുണ്ട്. ന്യുമോണിയ ഭേദമായതിനു ശേഷം മാത്രമേ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന കാര്യം ആലോചിക്കൂ.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ആരോഗ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിനായി സര്‍ക്കാര്‍ വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.