ഇത് കേരളത്തിന്റെ രാഷ്ട്രീയചരിത്രം മാറ്റിയെഴുതുന്ന തെരഞ്ഞെടുപ്പ്: വി മുരളീധരൻ

തദ്ദേശ തെരഞ്ഞെടുപ്പ് , ബിജെപി , വി മുരളീധരൻ , സിപിഎം , കോൺഗ്രസ്
കോഴിക്കോട്| jibin| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (09:00 IST)
കേരളത്തിന്റെ രാഷ്ട്രീയചരിത്രം മാറ്റിയെഴുതുന്ന തെരഞ്ഞെടുപ്പാകും ഇതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ. സമ്പൂര്‍ണ്ണ ആത്‌മവിശ്വാസം പകരുന്ന തെരഞ്ഞെടുപ്പാണിത്. പരമ്പരാഗതമായി ഇടത്- വലത് മുന്നണികള്‍ക്ക് വോട്ടു ചെയ്‌തവര്‍ ഇത്തവണ മാറിചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് മാത്രമെ ബിജെപിക്ക് തദ്ദേശസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ മറ്റു ജില്ലകളിലും ബിജെപി ഭരണം വ്യാപിപ്പിക്കും. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതല്‍ പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും ബിജെപി ഭരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

സിപിഎം നേതാവ് എളമരം കരീം ഉൾപ്പെട്ട ചക്കിട്ടപ്പാറക്കേസ് അട്ടിമറിച്ചത് കോൺഗ്രസ് സിപിഎം ഒത്തുതീർപ്പുപ്രകാരമാണ്. കോൺഗ്രസിനും ഇതിനുശ്രമിച്ച സിപിഎമ്മിലെ വിഭാഗത്തിനും ദോഷംചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.

മുൻപൊന്നും കാണാത്ത തരംഗം ബിജെപിക്ക് അനുകൂലമായുണ്ടെന്ന് മുതിർന്ന നേതാവ് ഒ രാജഗോപാൽ. തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപി ഒന്നാമതെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :