തിരുവനന്തപുരം|
Last Modified തിങ്കള്‍, 19 ജനുവരി 2015 (16:03 IST)
ബാര്‍കോഴ ആരോപണം സംബന്ധിച്ച് ഒരു കാര്യവും ബാലകൃഷ്ണപിള്ള തന്നോട് പറഞ്ഞിട്ടില്ലെന്നും വിവാദങ്ങള്‍ പുറത്തുവന്നതിന് ശേഷം താന്‍ ബാലകൃഷണപിള്ളയെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ബാലകൃഷ്ണ പിള്ള ആകെ കണ്ടത് പെരുന്നയില്‍ വച്ചാണ്. ആരു വിചാരിച്ചാലും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാവില്ല. ജനങ്ങളുടെ പിന്തുണ സര്‍ക്കാരിനൊപ്പമാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
നേരത്തെ ബിജു രമേശ് ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് കോഴക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു.
ബാര്‍ ഉടമ ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖ തന്റേതാണെന്നും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായും ബാലകൃഷ്ണപിള്ള പ്രതികരിച്ചു.
അന്വേഷണത്തിന് മുന്‍പ് മാണി കുറ്റവിമുക്തനാക്കിയ നിലപാട് അധാര്‍മ്മികമാണ്. കോഴക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് എവിടെ വേണമെങ്കിലും സത്യം ചെയ്യാന്‍ തയ്യാറാണ്.പരുമല പള്ളിയില്‍ പോയി സത്യമിടാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.