മദ്യനയത്തിലെ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ നാശത്തിലേക്ക് നയിച്ചേനെയെന്ന് എ കെ ആന്റണി

തിരുവനന്തപുരം| Last Updated: ശനി, 17 ജനുവരി 2015 (15:14 IST)
മദ്യനയത്തിലെ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ നാശത്തിലേക്ക് നയിച്ചേനെയെന്ന് എ കെ ആന്റണി.
എന്നാല്‍ പ്രശ്നം അത്ഭുതകരമായി പ്രശ്നം പരിഹരിച്ചെന്നും ആന്റണി പറഞ്ഞു.കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലാണ് ആന്റണി ഇക്കാര്യം പറഞ്ഞത്. ഇതുകൂടാതെ ഗ്രൂപ്പ് മതമായി കാണരുതെന്നും യോഗത്തില്‍ അന്റണി പറഞ്ഞു.

കോൺഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. അവിടെ തര്‍ക്കങ്ങള്‍ സ്വാഭാവികമാണെന്നും. ആര്‍ക്കും മുറിവേല്‍ക്കാതെ ആ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലാണ് നേതാക്കളുടെ മിടുക്കെന്നും ആന്റണി പറഞ്ഞു പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ചു പോകേണ്ടത് അത്യാവശ്യമാണെന്നും ആന്റണി
യോഗത്തില്‍ വ്യക്തമാക്കി. മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമായി അഭിപ്രായ വ്യത്യാസമില്ലെന്നും
സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നയങ്ങള്‍ ഒന്നാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ വ്യക്തമാക്കി. ഏകോപനസമിതിയുടെ തീരുമാനം അനുസരിക്കുമെന്നും പത്തു വര്‍ഷം കൊണ്ട് മദ്യനിരോധനമെന്ന നിലപാടില്‍ മാറ്റമില്ലെന്ന്
വി എം സുധീരനും യോഗത്തില്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :