ഉമ്മൻചാണ്ടി രംഗപ്രവേശനം ചെയ്യും; ലക്ഷ്യം 'അതുതന്നെ'

മൂന്നാർ വിഷയം ആളിക്കത്തിക്കാൻ മുൻ മുഖ്യമന്ത്രി? മണിയെ പൂട്ടാനാകുമോ?

മൂന്നാർ| aparna shaji| Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (08:31 IST)
മൂന്നാറിലെ കൈയേറ്റഭൂമി ഒഴിപ്പിക്കുന്നത് നിർത്തിവെച്ച സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉ‌മ്മൻചാണ്ടി. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കാമെന്ന് ഉറപ്പ് നൽകിയശേഷമാണ് കൈയേറ്റഭൂമി പൊളിക്കുന്നത് സർക്കാർ നിർത്തിവെച്ചത്. ഇതിനെതിരെയാണ് ഉമ്മൻചാണ്ടി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

സര്‍വകക്ഷി യോഗം വിളിക്കാത്തത് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നു. ഒരാഴ്ച ആയിട്ടും തിയതി പോലും അറിയിക്കാന്‍ സര്‍ക്കാരിന് ആയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മൂന്നാറില്‍ സിപിഐയും റവന്യൂമന്ത്രിയും എടുത്ത നിലപാടിനൊപ്പമാണ് ജനങ്ങള്‍. കൈയേറ്റ ഭൂമി ഒഴിപ്പിക്കണമെന്ന ആവശ്യം തന്നെയാണ് പ്രദേശത്തെ ജനങ്ങൾക്കുള്ളത്.

പെമ്പിളൈ ഒരുമൈയുടെ സമരസ്ഥലം സന്ദര്‍ശിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. നിയമസഭയ്ക്ക് അകത്തും പുറത്തും എംഎം മണിയുടെ വിഷയം നിലനിർത്തി ചർച്ച ചെയ്യുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ രംഗത്തെത്തിയിരുന്നു. മണിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി ഇന്ന് ഉച്ചയോടെ മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരവേദിയിലേക്ക് എത്തും.

വിവാദപ്രസംഗത്തില്‍ മന്ത്രി എംഎം മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരം ഇന്ന് രണ്ടാംദിവസത്തിലേക്ക് കടക്കുകയാണ്.
മണിയെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റാതെ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :