തിരുവനന്തപുരം|
Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (12:10 IST)
ആളും ആരവവുമില്ലാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിച്ചൊരു യാത്ര നടത്തി. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക്. ശബരി എക്‌സ്‌പ്രസിലെ സ്ലീപ്പര്‍ ക്ലാസിലെ ആ യാത്ര ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. യാത്രികരില്‍ ചിലര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
സഹയാത്രികരോട് കുശലം പറഞ്ഞായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ യാത്ര. ഇടയ്ക്ക് അല്പം മയങ്ങാനും സമയം കണ്ടെത്തിയ മുന്‍ മുഖ്യമന്ത്രി പെട്ടെന്നു തന്നെ യാത്രികരില്‍ ഒരാളായി. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു കോട്ടയത്ത് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്രയ്ക്കായി ശബരി എക്സ്പ്രസില്‍ മുന്‍ മുഖ്യമന്ത്രി കയറിയത്.
ഏതായാലും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉമ്മന്‍ ചാണ്ടിയുടെ ജനകീയത ഒന്നുകൂടി വര്‍ദ്ധിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉമ്മന്‍ ചാണ്ടി ലോഫ്ലോര്‍ ബസില്‍ യാത്ര ചെയ്തത് വാര്‍ത്തയായിരുന്നു.