തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (14:41 IST)
ഒരു കാരണവശാലും
ഓണച്ചന്ത മുടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓണച്ചന്തയുടെ പ്രവര്‍ത്തനത്തിനായി കൺസ്യൂമർഫെഡ് ആവശ്യപ്പെട്ട തുകയത്രയും കൊടുത്തിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ വര്‍ക്ക് സർക്കാർ ഗ്യാരണ്ടിയിൽ 150കോടി കടമെടുക്കാൻ അവർക്ക് അനുമതിയും നൽകി. എന്നാല്‍ ആ ഫണ്ട് നേടിയെടുക്കാന്‍ കൺസ്യൂമർ ഫെഡിനായില്ല എന്നതാണ് സ്ഥിതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാൻസർ ചികിത്സയ്ക്ക് വിദേശത്തേക്ക് പോകുന്ന നടനം എംപിയുമായ ഇന്നസെന്റിന് ആവശ്യമായ ചികിത്സാസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എംപി എന്ന നിലയിൽ അദ്ദേഹത്തിന് ആനുകൂല്യത്തിന് അർഹതയുണ്ട്. ഇതിന് പുറമേ ഏത് വിധത്തിലുള്ള സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനവേട്ടക്കേസിൽ അറസ്റ്റിലായ പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ കസ്റ്റഡിമരണം ഒരുവിധത്തിലും സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പരാതി വന്നാൽ കർശനനടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.