തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (12:42 IST)
തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതില്‍ ആശങ്ക വേണ്ടെന്നും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി തുടങ്ങാനാണ് തീരുമാനം. ആശങ്കകള്‍ക്ക് വഴി നല്‍കാതെ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വകാര്യ മേഖലയിലുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും. ആദ്യ ഘട്ടത്തില്‍ 100 ല്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള സ്‌പെഷല്‍ സ്‌കൂളുകളാണ് എയ്ഡഡാക്കുന്നതിനും. 25 കുട്ടികളില്‍ കൂടുതലുള്ള പഞ്ചായത്ത് ബഡ് സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബോണക്കാട് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് രണ്ട് ആഴ്ച സൗജന്യ റേഷന്‍ അനുവദിച്ചു. പിഎസ്സിയില്‍ ധനവകുപ്പ് പരിശോധന നടത്തിയതില്‍ തെറ്റില്ലെന്ന് ധനകാര്യമന്ത്രി കെഎം മാണി പറഞ്ഞു. സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങുന്ന ഏത് സ്ഥാപനവും പരിശോധിക്കാന്‍ അവകാശമുണ്ടെന്നും മാണി പറഞ്ഞു.