അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ചെന്നിത്തലയെ മാത്രമല്ല, ഉമ്മൻ ചാണ്ടിയെയും പരിഗണിയ്ക്കുന്നു: കെ മുരളീധരൻ
- പിഎസ്സി വഴി ഒന്നര ലക്ഷത്തിലേറെ നിയമനം നല്കി: മുഖ്യമന്ത്രി
- നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തലയുടെ കേരള യാത്ര, ഫെബ്രുവരി ഒന്നുമുതല്‍
- ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും: മുഖ്യമന്ത്രി
- ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം: മൂന്ന് മാസത്തേക്ക് വിനോദനികുതി ഒഴിവാക്കി, വൈദ്യുതി ഫിക്സഡ് ചാർജ് പകുതിയാക്കി
മുഖ്യമന്ത്രി സ്ഥാനത്തിന് ഉമ്മൻചാണ്ടിയുടെ പേരും പരിഗണനയിലെന്ന് കെ മുരളീധരൻ
വരാനിരിക്കുന്ന നിയമസഭാ തിരഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയോടൊപ്പം ഉമ്മൻ ചാണ്ടിയേയും പാർട്ടി പരിഗണിക്കുന്നുണ്ടെന്ന് കെ മുരളീധരൻ എംപി. ഭൂരിപക്ഷം എംഎൽഎമാർ ആരെ പിന്തുണക്കുന്നുവോ ആൾ മുഖ്യമന്ത്രിയാകുമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം വടകരയ്‌ക്ക് പുറത്ത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുരളീധരൻ പറഞ്ഞു.വെൽഫെയർ ബന്ധം പാർട്ടിയിൽ ചർച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ പാർട്ടിയിലും മുന്നണിയിലും വിശദമായ ചർച്ച നടന്നുവെന്നും മുരളീധരൻ പറഞ്ഞു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനതീതമായി സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.