നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തലയുടെ കേരള യാത്ര, ഫെബ്രുവരി ഒന്നുമുതല്‍

ശ്രീനു എസ്| Last Modified ചൊവ്വ, 12 ജനുവരി 2021 (12:23 IST)
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തലയുടെ ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കും. 22ദിവസത്തെ യാത്രയാണ് നടത്തുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം ഉണ്ടാകും. ജാഥയില്‍ പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, പിജെ ജോസഫ്, എന്‍കെ പ്രേമചന്ദ്രന്‍, സിപി ജോണ്‍, അനൂപ് ജേക്കബ് എന്നീര്‍ ഉണ്ടാകും. കൂടാതെ ചില ദിവസങ്ങളില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും ജാഥയില്‍ പങ്കെടുക്കും.

അതേസമയം ഈമസാം 16,17 തിയതികളിലാണ് തിരഞ്ഞെടുപ്പ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നത്. യുഡിഎഫ് ജില്ലാകമ്മറ്റികളാണ് ഇത് തീരുമാനിക്കുന്നത്. എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാരിനെതിരെ യുഡിഎഫ് ശക്തമായി മുന്നോട്ട് വരുമെന്നും അതിന്റെ ഭാഗമായിട്ടാണ് കേരള യാത്രയെന്നും മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 245പാലങ്ങളാണ് പൂര്‍ത്തികരിച്ചത്. എന്നാല്‍ ഈ സര്‍ക്കാര്‍ രണ്ടുപാലങ്ങള്‍ നിര്‍മിച്ച ശേഷം എന്ത് പ്രചരണ കോലാഹലങ്ങളാണ് നടത്തിയതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് ചോദിച്ചു. ഒന്നര ലക്ഷം പേര്‍ക്ക് വീടു നല്‍കിയെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചുലക്ഷം പേര്‍ക്ക് വീടുവച്ചു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കേരള യാത്രയുടെ കോര്‍ഡിനേറ്റര്‍ വിഡി സതീശനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :