സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (13:33 IST)
പത്തനംതിട്ട: കേരളത്തില്‍ വോട്ടെടുപ്പ് തുടരുന്നതിനിടെ ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പരാതി നല്‍കി.ആറന്മുളയിലെ മല്ലപ്പുഴശ്ശേരി ബൂത്തിലെ വോട്ടിംഗ് മെഷീനില്‍ വീണ ജോര്‍ജിന്റെ ഫോട്ടോ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളൂ എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോകള്‍ സ്‌ക്രീനില്‍ വ്യക്തമായി പ്രത്യക്ഷപ്പെട്ടില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവരമറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. പരാതി കലക്ടര്‍ പരിശോധിക്കും. പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തില്‍ വന്‍ പോളിംഗ് ആണ്. 2021 നെക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ ആറന്മുളയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് പറഞ്ഞു.