'ഹമ്മേ.. കല്യാണം കഴിഞ്ഞു'; പ്രണയവിവാഹം, കല്യാണ ചിത്രങ്ങളുമായി ആര്‍ജെ മാത്തുക്കുട്ടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജൂലൈ 2023 (11:23 IST)
സംവിധായകനും ആര്‍ജെയും അവതാരകനുമായ മാത്തുക്കുട്ടി വിവാഹിതനായി. പെരുമ്പാവൂര്‍ സ്വദേശിയായ ഡോക്ടര്‍ എലിസബത്ത് ഷാജി മഠത്തിലാണ് വധു. പ്രണയ വിവാഹമാണെന്ന് മാത്തുക്കുട്ടി പറഞ്ഞിട്ടുണ്ട്. അയല്‍ക്കാരിയായ എലിസബത്തുമായി ചെറുപ്പം മുതലേ മാത്തുക്കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നു.

കാനഡയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ് എലിസബത്ത്.
വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. വൈകിട്ട് നടന്ന വിവാഹ റിസപ്ഷനില്‍ വിനീത് ശ്രീനിവാസന്‍, അശ്വതി ശ്രീകാന്ത്, ജൂഹി റുസ്തകി തുടങ്ങിയവര്‍ പങ്കെടുത്തു.
അരുണ്‍ മാത്യു എന്നാണ് മാത്തുക്കുട്ടിയുടെ യഥാര്‍ത്ഥ പേര്. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ താരം 2015ല്‍ പുറത്തിറങ്ങിയ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം ഒരുക്കിയിരുന്നു. രൂപേഷ് പീതാംബരന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. 2021ല്‍ ആസിഫ് അലിയെ നായകനാക്കി കുഞ്ഞെല്‍ദോ എന്നൊരു സിനിമ സംവിധാനം ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :