പുതിയ ഡിജിറ്റൽ നിയമം: ഓൺലൈൻ ന്യൂസ്,ഒടിടി പ്ലാറ്റ്ഫോമുകൾ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം

അഭിറാം മനോഹർ| Last Modified വ്യാഴം, 27 മെയ് 2021 (16:51 IST)
കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്
15 ദിവസങ്ങൾക്കുള്ളിൽ നൽകണമെന്ന് ഓൺലൈൻ വാർത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും ഐടി മന്ത്രാലയം. ബുധനാഴ്‌ച്ച നിയമം നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

ഫെബ്രുവരി 25നാണ് കേന്ദ്രം ഡിജിറ്റൽ മാധ്യമ ധാർമികതാ കോഡ് കൊണ്ടുവന്നത്. ഡിജിറ്റൽ ന്യൂസ് ഓർഗനൈസേഷനുകൽ, സാമൂഹികമാധ്യമങ്ങൾ, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ചട്ടം. നേരത്തെ ഈ നിയമവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ പ്രബല കമ്പനികളോട് തത് സ്ഥിതി റിപ്പോർട്ട് ഉടൻ നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെ വാട്ട്‌സ്ആപ്പ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിയമം നടപ്പിലാക്കുന്നതിൽ ആശങ്കയുള്ളതായി ട്വിറ്ററും പ്രസ്‌താവനയിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ന്യൂസ്,ഒടിടി പ്ലാറ്റ്‌ഫോമുകള്‍ 15 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :