നെടുമങ്ങാട് നഗരത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷനുകള്‍ നല്‍കി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 13 ജൂണ്‍ 2020 (11:23 IST)
നെടുമങ്ങാട് നഗരത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷനുകള്‍ നല്‍കി. നഗരത്തിലെ പ്രധാന പട്ടികജാതി സങ്കേതങ്ങളായ ചിലക്കൂര്‍കോണത്ത് താമസ്സക്കാരായ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സഫിനും കൂട്ടുകാര്‍ക്കും ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഫബിനും കൂട്ടുകാര്‍ക്കും മൂത്താംകോണത്ത് താമസ്സക്കാരായ ഒന്‍പതാം
ക്ലാസ്സില്‍ പഠിക്കുന്ന നൈനക്കും അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന നിഖിലിനും കൂട്ടുകാര്‍ക്കുമാണ് ടെലിവിഷനുകള്‍ ലഭിച്ചത്.

ഓണ്‍ലൈന്‍ പഠനത്തിനായി കോണ്‍ഗ്രസ് കമ്മിറ്റി സംഭാവന നല്‍കിയ ടെലിവിഷനുകളുടെ ഉദ്ഘാടനം ആനാട് ജയന്‍, അഡ്വ.അരുണ്‍ കുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് റ്റി അര്‍ജുനന്‍, അഡ്വ.മഹേഷ് ചന്ദ്രന്‍ മണ്ഡലം വാര്‍ഡു നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിര്‍വഹിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :