1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Online, Ganja, Courier

കൊറിയർ വഴി കഞ്ചാവ് വാങ്ങിയ യുവാക്കൾ പിടിയിൽ

Online
കൊച്ചി: ഓൺലൈൻ വഴി കഞ്ചാവ് ഓർഡർ ചെയ്യുകയും കൊറിയർ വഴി വാങ്ങുകയും ചെയ്ത പതിനൊന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. കളമശേരി സ്വദേശി അനീഷ് ജോസഫ്, കോഴിക്കോട് സ്വദേശി അർജുൻ, കാക്കനാട് സ്വദേശി നിഖിൽ കൃഷ്ണൻ, ഇരിങ്ങാലക്കുട സ്വദേശി അതുൽ കൃഷ്ണ, മഞ്ചേരി സ്വദേശികളായ ഫർഹാൻ കബീർ, പ്രകാശ് രാമനാഥ്, പാലാ സ്വദേശി ജോസഫ്, തേവര സ്വദേശി തന്മയ അസ്ഹർ, കുളത്തൂർ സ്വദേശി അക്ഷയ്, എറണാകുളം സ്വദേശി അനിരുദ്ധ്, വർഗീസ് എന്നിവരാണ് അറസ്റ്റിലായത്.

നാല് ഗ്രാമിന് 899 രൂപാ നിരക്കിൽ ഹരിയാനയിലെ ഒരു സ്ഥാപനത്തിൽ നിന്നാണ് ഇവർ കഞ്ചാവ് ഓൺലൈനായി ഓർഡർ നൽകിയത്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.
അടുത്ത ലേഖനം
തിരുവനന്തപുരത്ത് മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അച്ഛനെ വെട്ടി