കൊച്ചി|
സുബിന്‍ ജോഷി|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (17:52 IST)
ഓണക്കിറ്റില്‍ വിതരണം ചെയ്‌ത പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം വന്നതോടെ വിവാദം കൊഴുത്തു. നേരത്തേ, സപ്ലൈകോ വിതരണം ചെയ്ത കിറ്റിലെ ശര്‍ക്കരയുടെ പേരിലും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
പപ്പടത്തില്‍ സോഡിയം കാര്‍ബണേറ്റിന്‍റെയും ഈര്‍പ്പത്തിന്‍റെയും അളവ് കൂടുതലാണെന്നും പി എച്ച് മൂല്യം പരിധിക്ക് മുകളിലാണെന്നും കണ്ടെത്തി. റാന്നിയിലെ സി എഫ് ആര്‍ ഡിയിലാണ് പപ്പടത്തിന്‍റെ സാമ്പിള്‍ പരിശോധന നടത്തിയത്.
ഫഫ്‌സര്‍ ട്രേഡിംഗ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിനായി സപ്ലൈകോയ്‌ക്ക് പപ്പടം നല്‍കിയത്. പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.