അനുബന്ധ വാര്ത്തകള്
- Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു
- രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക : സെപ്തംബറിൽ ചില ദിവസം റദ്ദാക്കലുണ്ട്
- നായെ, പട്ടി എന്നൊന്നും വിളിച്ചാൽ അത് കേട്ടിട്ട് പോവില്ല, വേണ്ടാത്ത വർത്തമാനം വേണ്ട, ഇത് ഷാഫിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ തട്ടിക്കയറി എം പി
- സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ
- Dhanalekshmi DL 15 lottery result: ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഓണത്തിരക്ക്:കണ്ണൂരിലേക്ക് നാളെയും മറ്റന്നാളും സ്പെഷ്യൽ ട്രെയിനുകൾ
കണ്ണൂർ: അന്യ സംസ്ഥാന മലയാളികളുടെ ഓണക്കാല യാത്രയ്ക്ക് സൗകര്യപ്രദമായി റെയിൽവേ താഴെപ്പറയുന്ന പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുന്നു. ട്രെയിൻ നമ്പർ 06009 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ -കണ്ണൂർ വൺവേ എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 28ന് രാത്രി 11.55ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിൽ എത്തും.
ഇതിനൊപ്പം ട്രെയിൻ നമ്പർ 06125 കണ്ണൂർ -ബംഗളൂരു എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 29ന് രാത്രി 9.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് ബംഗളൂരുവിൽ എത്തും. ട്രെയിൻ നമ്പർ 06126 ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 30ന് രാത്രി ഏഴിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.15 ന് കണ്ണൂരിൽ എത്തും. കൂടുതൽ സ്പഷ്യൽ ട്രെയിനുകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷ