നായെ, പട്ടി എന്നൊന്നും വിളിച്ചാൽ അത് കേട്ടിട്ട് പോവില്ല, വേണ്ടാത്ത വർത്തമാനം വേണ്ട, ഇത് ഷാഫിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ തട്ടിക്കയറി എം പി
Shafi Parambil
നായ, പട്ടി തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് പ്രതിഷേധിച്ചത് ശരിയായില്ലെന്നും താനും സമരം ചെയ്ത് തന്നെയാണ് ഇതുവരെയെത്തിയതെന്നും ഷാഫി പ്രതിഷേധക്കാരോട് പറഞ്ഞു. സ്ഥലത്ത് ഇത്രയും സംഘര്‍ഷം നടക്കുമ്പോഴും പോലീസിന്റെ ഭാഗത്ത് നിന്നും വേണ്ട ഇടപെടലുണ്ടായില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. വടകരയില്‍ വെച്ചായിരുന്നു ഷാഫിക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഈ പ്രതിഷേധം കണ്ട് താന്‍ പിന്നോട്ട് പോവില്ലെന്നും എംപിയായി തന്നെ ഇവിടെ കാണുമെന്നും ഷാഫി പ്രതിഷേധക്കാരോട് പറഞ്ഞു.