അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 15,692 പേർക്ക് കൊവിഡ്, 92 മരണം
- ഇത്തവണത്തെ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും
- വാക്സിനെടുത്താലും ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം
- ട്രെയിനില്‍ വച്ച് പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി പീഡനം; തിരുവനന്തപുരത്ത് നിന്ന് യുവാക്കളെ അറസ്റ്റുചെയ്തു
- സപ്ലൈകോ മാര്‍ക്കറ്റുകളില്‍ ഇനി അഞ്ചുകിലോയുടെ ഗ്യാസ് സിലിണ്ടറുകളും ലഭിക്കും!
ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും; ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 17 ന്
കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ അടയ്ക്കും. അത്താഴപൂജക്ക് ശേഷം രാത്രി 8.50 ന് ഹരിവരാസനം പാടി 9 മണിക്ക് ആണ് തിരുനട അടയ്ക്കുക. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. തുലാം ഒന്നായ 17 ന് രാവിലെയാണ് പുതിയ ശബരിമല - മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ്. 21 ന് രാത്രി 9 ന് നട അടയ്ക്കും.17 മുതല്‍ 21 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം .