1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala ration card news

നീല റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു

Kerala
നീല റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു. കാര്‍ഡ് നമ്പര്‍ 1, 2 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 26നും 3,4,5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 27നും 6 മുതല്‍ 9 വരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 28നും കിറ്റ് വാങ്ങാം. അവസാന അക്കം പൂജ്യത്തില്‍ അവസാനിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച കിറ്റ് വിതരണം ചെയ്തു.
 
അതേസമയം ഓണം പ്രമാണിച്ച് ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഓണം പ്രമാണിച്ചു സെപ്റ്റംബര്‍ വരെ കടകള്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം