അനുബന്ധ വാര്‍ത്തകള്‍
- വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
- ഇന്ന് തിരുവോണം: ഉത്സവ ലഹരിയില്‍ മലയാളികള്‍
- ഓരോ നാട്ടിലും ഓരോതരത്തില്‍ ഓണസദ്യ, ഇക്കാര്യങ്ങള്‍ അറിയാമോ
- Onam Sadhya: വീട്ടില്‍ 26 തരം വിഭവങ്ങള്‍ വയ്ക്കാറുണ്ടോ? ഇതാണ് ഓണസദ്യ, വിളമ്പേണ്ട രീതി ഇതാ
- കല്യാണിക്ക് ചോറ് വാരിക്കൊടുത്ത് ലിസി, അമ്മയുടെ സ്നേഹം, നടിയുടെ ഓണ വിശേഷങ്ങള്‍, വീഡിയോ
തിരുവോണദിനത്തില്‍ ജയിലില്‍ വറുത്തരച്ച കോഴിക്കറിയടക്കം ഗംഭീര ഓണസദ്യ
തിരുവോണദിനത്തില്‍ ജയിലില്‍ വറുത്തരച്ച കോഴിക്കറിയടക്കം ഗംഭീര ഓണസദ്യ. സാധാരണ മെനുവില്‍ അന്തേവാസികള്‍ക്ക് ചിക്കന്‍കറി ഇല്ലാത്തതാണ്. സംസ്ഥാനത്തെ 56 ജയിലുകളിലായി 9500ലധികം അന്തേവാസികളാണ് ഉള്ളത്. 1050ലധികം അന്തേവാസികളുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നെയ്‌ച്ചോറും ചിക്കന്‍കറിയും സാലഡും പാല്‍പ്പായസവുമാണ് ഒരുക്കുന്നത്.
കണ്ണൂര്‍ വനിതാ ജയിലില്‍ ഇലയിട്ട് പച്ചക്കറി സദ്യ ഒരുക്കും. ജയിലുകളില്‍ ഓണത്തിനൊപ്പം വിഷു, റംസാന്‍, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റര്‍, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി എന്നീ ദിവസങ്ങളിലാണ് സദ്യ തയ്യാറാക്കുന്നത്.
അടുത്ത ലേഖനം