അനുബന്ധ വാര്‍ത്തകള്‍
- ചൂടുകാലത്ത് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പുതുപ്പള്ളിയിലെത്തും
- National Awards:2021 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രതീക്ഷിച്ചത് ലഭിച്ചില്ല ,ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ 'ഹോം' ചര്‍ച്ചയാകുന്നു
- പ്രവാസികള്‍ രാജ്യം വിടുന്നതിനു മുന്‍പ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ അടച്ചിരിക്കണമെന്ന് കുവൈറ്റ്
- ഓണക്കിറ്റ്: ആഗസ്റ്റ് 25 മുതല്‍ മാത്രമേ പൂര്‍ണ്ണതോതില്‍ ഭക്ഷ്യ കിറ്റ് വിതരണം നടക്കുകയുള്ളൂ
എല്ലാ വിഭാഗം ആളുകള്‍ക്കും മികച്ച രീതിയില്‍ ഓണം ആഘോഷിക്കാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തതായി മന്ത്രി വി ശിവന്‍കുട്ടി
എല്ലാ വിഭാഗം ആളുകള്‍ക്കും മികച്ച രീതിയില്‍ ഓണം ആഘോഷിക്കാനുള്ള സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിനുള്ള അഞ്ച് കിലോ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 25 ലക്ഷം കുട്ടികള്‍ക്കാണ് അഞ്ച് കിലോ വീതം അരി ഓണത്തിന് നല്‍കുന്നത്. പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അരി. മാതാപിതാക്കളും അധ്യാപകരും അല്ലാതെ സ്‌കൂളിന് പുറത്തുനിന്നുള്ള ആരുമായും വിദ്യാര്‍ഥികള്‍ സഹകരിക്കരുതെന്നു വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗം ചൂണ്ടികാട്ടി മന്ത്രി പറഞ്ഞു.