jibin|
Last Modified ഞായര്‍, 7 സെപ്‌റ്റംബര്‍ 2014 (10:21 IST)
പായസത്തിന്റെ മധുരവും പൂ വിളികളുമായി വീണ്ടുമൊരു പൊന്നോണം കൂടി
വിരുന്നെത്തി. തൂശനിലപ്പച്ചയില്‍ തുമ്പച്ചോറിന്റെ വെണ്മയുള്ള മലയാളത്തിന്റെ പൊന്നോണം. ഓര്‍മിക്കലിന്റെയും സന്തോഷത്തിന്റെയും ഒത്തു ചേരലും നമുക്ക് സമ്മാനിച്ച് മാവേലി തമ്പുരാന്റെ നല്ല കാലത്തിലേക്ക് നമ്മുടെയൊരു തിരിഞ്ഞു നോട്ടമാണ് ഈ നിമിഷം.
ഓരോ ഓണക്കാലവും മലയാളികള്‍ക്ക് സമ്മാനിക്കുന്ന ഓര്‍മ്മകള്‍ ചെറുതല്ല. ഗൃഹാതുരത്തിന്റെ ഓര്‍മ്മകള്‍ മനസില്‍ നിറച്ച് പടി കടന്നു പോയവര്‍ തിരികെ പടി കേറി വരുമ്പോള്‍ പഴയ ഓര്‍മ്മകള്‍ അലതല്ലുന്നുണ്ടാവും. പ്രകൃതിയെ തൊട്ടറിഞ്ഞ ഓണക്കാലം, പൂത്തുമ്പിയും ഊഞ്ഞാലും ഓണപ്പൂക്കളും വീണ്ടും തിരികെ വരുന്നത് സ്വപ്നം കാണുന്ന നിമിഷമാണ് ഇപ്പോള്‍ അരികത്ത് വന്നിരിക്കുന്നത്.
ഇഞ്ചി മുതല്‍ അവിയല്‍ വരെ നീളുന്ന കറികളും പുത്തനുടുപ്പുകളുടെ മണവും. ഉറ്റവരും സ്നേഹം പകരുന്നവരും ഒരുമിച്ച് അത്തം മുതല്‍ ചാണകം മെഴുകിയ മുറ്റത്ത് തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും തുളസിയും കൊണ്ട് പൂക്കളമിടുന്ന മലയാളികള്‍ക്ക് എന്നും മനസില്‍ താലോലിക്കാന്‍ വീണ്ടുമൊരു ഓണം കൂടി വരവായിരിക്കുകയാണ്‍. പുത്തന്‍ കോടിയുടുത്ത് തൂശനിലയില്‍ തുമ്പ ചോറും അവിയലും പായസവുമായി ഒരു
പൊന്നോണം കൂടി മലയാള മണ്ണിലേക്ക് വിരുന്നെത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.