തിരുവനന്തപുരം|
VISHNU.NL|
Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (07:49 IST)
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് കേരളത്തിന്റെ പുതിയ ഗവര്‍ണ്ണറായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം ഇന്ന് ചുമതലയേല്‍ക്കും. രാവിലെ ഒന്‍പതിനു രാജ്ഭവനിലെ ചടങ്ങില്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
ഗവര്‍ണ്ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനായി സദാശിവം ഭാര്യ സരസ്വതിക്കൊപ്പം കേരളഹ്തില്‍ എത്തിയിരുന്നു. ഇന്നലെ വൈകിട്ടു ചെന്നൈയില്‍ നിന്നു വന്ന ഇരുവര്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
മന്ത്രിമാരായ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, പികെ അബ്ദുറബ്ബ് എന്നിവര്‍ എത്തിയിരുന്നു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആദ്യമായാണു ഗവര്‍ണറാകുന്നത്. ഇത് നിയമ വൃത്തങ്ങളില്‍ അമ്പരപ്പും രാഷ്ട്ര്രിയ വൃത്തങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.
എന്നാല്‍ എല്ലാ വിമര്‍ശനങ്ങളേയും സദാശിവം ഇന്നലെ തള്ളിക്കളഞ്ഞിരുന്നു. ഗവര്‍ണ്ണറാകുന്നതില്‍ അപാകതയൊന്നുമില്ലെന്നു പറഞ്ഞതൊടെ വിവാദങ്ങള്‍ക്കും വിരാമമായി. സ്ഥാനമൊഴിഞ്ഞ ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന്റെ യാത്രയയപ്പും ഇന്നലെയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.