ഉപഭോക്താക്കള്‍ക്ക് പരിഷ്കരിച്ച മിത്രം പ്ലാനുമായി ബിഎസ്എന്‍എല്‍

കൊച്ചി| VISHNU.NL| Last Updated: ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (12:41 IST)
ബിഎസ്എന്‍എല്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായി പരിഷ്‌കരിച്ച മിത്രം പ്ലാന്‍ അവതരിപ്പിച്ചു. 49 രൂപയുടെ പ്ലാനിനൊപ്പം 40 രൂപയുടെ സംസാര മൂല്യം ലഭിക്കും. അഞ്ച് നമ്പരുകളിലേക്ക് കുറഞ്ഞ നിരക്കില്‍ വിളിക്കാവുന്ന ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സൗകര്യവുമുണ്ട്.

ഈ സൗകര്യമനുസരിച്ച് ബിഎസ്എന്‍എല്‍ നമ്പരിലേക്കാണെങ്കില്‍ മിനിറ്റിന് 20 പൈസ നിരക്കിലും മറ്റു കമ്പനികളിലേക്കാണെങ്കില്‍ 40 പൈസ നിരക്കിലും വിളിക്കാം. ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സൗകര്യത്തിന് പുറത്തുള്ളവരെ വിളിക്കുമ്പോള്‍ ബിഎസ്എന്‍എല്‍ ആണെങ്കില്‍ സെക്കന്‍ഡിന് 1.2 പൈസയും മറ്റു കമ്പനികളിലേക്ക് 1.5 പൈസയുമാണ് നിരക്ക്.

200 രൂപ, 500 രൂപ, 1000 രൂപ എന്നിവയുടെ ടോപ് അപ്പുകള്‍ക്ക് മുഴുവന്‍ സംസാര മൂല്യം ലഭിക്കും. ടോപ് അപ് ചെയ്ത് മൂല്യം 200 രൂപയാകുമ്പോള്‍ കാലാവധി 180 ദിവസം ദീര്‍ഘിപ്പിക്കാനും അവസരമുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :