അനുബന്ധ വാര്‍ത്തകള്‍
- ഐടിഐ പ്രവേശനം: അപേക്ഷ 15 വരെ
- കനത്ത മഴയില്‍ മണാലിയില്‍ കുടുങ്ങിയ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വനിതാ ഹൗസ് സര്ജന്മാര് സുരക്ഷിതര്‍
- ദേശീയ പാതയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ്സും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു മരണം, 27 പേര്‍ക്ക് പരിക്ക്
- ഡല്‍ഹിയില്‍ പ്രളയ ഭീതി, ഉത്തരേന്ത്യ വിറയ്ക്കുന്നു; മരണം 39 ആയി
- മഴ കുറഞ്ഞെങ്കിലും വിവിധ ജില്ലകളില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
Onam Holidays 2023: ഇത്തവണ ഓണം എന്ന്? അവധി എത്ര ദിവസം?
Onam Holidays 2023: മലയാളികളുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരേ മനസോടെയാണ് ഓണം ആഘോഷിക്കുന്നത്. ഇത്തവണ ഓഗസ്റ്റ് 17 വ്യാഴാഴ്ചയാണ് ചിങ്ങ മാസം ഒന്നാം തിയതി. ഓഗസ്റ്റ് 20 നാണ് അത്തം. ഓഗസ്റ്റ് 27 ഞായറാഴ്ച അവധിയാണ്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ഉത്രാടം അഥവാ ഒന്നാം ഓണം. ഓഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണം. ഓഗസ്റ്റ് 30 ന് മൂന്നാം ഓണവും ഓഗസ്റ്റ് 31 വ്യാഴാഴ്ച നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും. അതായത് ഓഗസ്റ്റ് 27 ഞായര്‍ മുതല്‍ ഓഗസ്റ്റ് 31 വ്യാഴം വരെ തുടര്‍ച്ചയായി അഞ്ച് ദിവസം അവധിയായിരിക്കും.
ഓഗസ്റ്റ് 26 നാലാം ശനിയാഴ്ച ബാങ്ക് അവധി കൂടി ആയതിനാല്‍ ബാങ്ക് ജീവനക്കാര്‍ക്ക് 26 മുതല്‍ 29 വരെ നാല് ദിവസം തുടര്‍ച്ചയായി അവധിയും പിന്നീട് ഓഗസ്റ്റ് 30 പ്രവൃത്തിദിനം കഴിഞ്ഞ് ഓഗസ്റ്റ് 31 ശ്രീനാരായണ ഗുരു ജയന്തിയെ തുടര്‍ന്നുള്ള അവധി കൂടി ആയിരിക്കും.