രേണുക വേണു|
Last Modified വെള്ളി, 30 ഓഗസ്റ്റ് 2024 (10:07 IST)
Onam Days 2024: ഓണ നാളുകളിലേക്ക് അടുത്ത് മലയാളികള്‍. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം.
സെപ്റ്റംബര്‍ 14 രണ്ടാം ശനിയാഴ്ചയാണ് ഉത്രാടം. അതായത് ഓണത്തിന്റെ തലേന്ന്. ഈ ദിവസം ബാങ്ക് അവധിയാണ്. തിരുവോണത്തിന്റെ പിറ്റേന്ന് സെപ്റ്റംബര്‍ 16 നാണ് മൂന്നാം ഓണം. അന്നും ബാങ്കുകള്‍ക്ക് അവധി. സെപ്റ്റംബര്‍ 17 നാലാം ഓണത്തിനാണ് തൃശൂരില്‍ പുലികളി. അന്ന് ബാങ്കുകള്‍ക്ക് അവധിയില്ല.