ഓണ്‍ലൈന്‍ ഷോപ്പിംഗ് വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍

കൊച്ചി| PRIYANKA| Last Modified ബുധന്‍, 27 ജൂലൈ 2016 (09:32 IST)
ഓണ്‍ലൈന്‍ ഷോപ്പിംഗ് ആളുകളെ കബളിപ്പിച്ച് വഴി ലക്ഷങ്ങള്‍ തട്ടിയെടുത്തയയാള്‍ പിടിയില്‍. ഐഫോണ്‍ ചുരുങ്ങിയ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് ഗ്യാരന്റിയില്ലാത്ത ചെന്നൈസ് ഫോണ്‍ നല്‍കിയായിരുന്നു തട്ടിപ്പ്. നിരവധിപേരെ ഇത്തരത്തില്‍ കബളിപ്പിച്ച് ഇയാള്‍ പണം തട്ടിയിട്ടുണ്ട്.

ഒഎല്‍എക്‌സ് എന്ന വെബ്‌സൈറ്റ് വഴി ഫോണ്‍ വില്‍ക്കാനുള്ള പരസ്യം നല്‍കിയാണ് ഇയാള്‍ ഉപഭോക്താക്കളെ പറ്റിച്ചത്. പരസ്യം വഴി ബന്ധപ്പെടുന്നവരോട് 50,000 മുതല്‍ 75,000 വരെ വിലയുള്ള ഫോണുകല്‍ 20,000 രൂപയ്ക്ക് നല്‍കാമെന്നും പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. താന് ബംഗലൂരുവിലാണെന്നും അതുകൊണ്ട് ഫോണ്‍ വിലയുടെ പകുതി ബാങ്കിലൂടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനും ആവശ്യപ്പെടുകയും ചെയ്യും.

ബാങ്കില്‍ പണം നിക്ഷേപിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഫോണ്‍ എത്തിച്ചു നല്‍കാമെന്നും ഇയാള്‍ അറിയിക്കും. പണം കൈമാറിയതിനു ശേഷം ഫോണ്‍ കൊറിയര്‍ വഴി നല്‍കുന്നതാണ് രീതി. ഫോണ്‍ കൈമാറിയാല്‍ ഇത് തുറന്നു നോക്കരുതെന്നും നികുതി പ്രശ്‌നങ്ങളുള്ളതിനാല്‍ ഫോണ്‍ പരസ്യമായി തുറന്നു നോക്കുന്നത് പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും നിര്‍ദ്ദേശം നല്‍കും. മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തുകയും റിപ്പയര്‍ ചെയ്യുകയും ചെയ്യുന്നയാളെ വരെ ഇയാള്‍ പറ്റിച്ചിട്ടുണ്ട്. പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തിട്ടുള്ളത്.



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :