വാളെടുത്ത് വരുന്നവനോട് 'വാ മോനെ, ജ്യൂസ് കുടിച്ച് പോകാം' എന്ന് കമ്മ്യൂണിസ്റ്റുകാർ പറയില്ലെന്ന് എം വി ജയരാജൻ

വാളെടുത്ത് വരുന്നവനോട് ജ്യൂസ് കുടിച്ച് പോകാമെന്ന് പറയില്ല –എം.വി. ജയരാജന്‍

നീലേശ്വരം| aparna shaji| Last Modified ബുധന്‍, 27 ജൂലൈ 2016 (09:29 IST)
വാളെടുത്ത് വരുന്നവനോട് ‘വാ മോനേ, ജ്യൂസ് കുടിച്ച് പോകാം’ എന്ന് ഇനി കമ്യൂണിസ്റ്റുകാര്‍ പറയില്ലെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍. അടിക്കാന്‍ വന്നാല്‍ തിരിച്ചടിക്കാന്‍ കരുത്തുനേടണം. ഞങ്ങളെ ആക്രമിച്ചാല്‍ നേരാംവണ്ണം തിരിച്ചുപോകുമെന്ന് കരുതി ആരും ഇങ്ങോട്ട് വരേണ്ട എന്നും അദ്ദേഹം പറഞ്ഞു. സി പി എം നീലേശ്വരത്ത് സംഘടിപ്പിച്ച ‘ഭീകരതക്കെതിരെ സ്നേഹസംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍ എസ് എസുകാര്‍ ട്രൗസര്‍ മാറ്റി പാന്‍റിടാന്‍ കാരണം പ്രവര്‍ത്തകര്‍ ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതുകൊണ്ടാണ്. ആര്‍ എസ് എസ് ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് ദളിത് വേട്ടയാണെങ്കില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് വേട്ടയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്ന് ആഹ്വാനം ചെയ്ത സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :