വിഎസിനെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗം ഇന്ന് അംഗീകരിക്കും

വിഎസിനെ ഭരണ പരിഷ്ക്കരണ കമ്മീഷൻ ചെയർമാനാക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗം ഇന്ന് അംഗീകരിച്ചേക്കും

തിരുവനന്തപുരം| PRIYANKA| Last Modified ബുധന്‍, 27 ജൂലൈ 2016 (08:50 IST)
വിഎസ് അച്യുതാനന്ദന് എല്‍ഡിഎഫ് മന്ത്രിസഭയില്‍ സ്ഥാനം നല്‍കുന്നതിനുള്ള തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചേക്കും. വന്‍കിട പദ്ധതികള്‍ക്കായുള്ള ധനസമാഹരണത്തിനായി സര്‍ക്കാര്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നതിനു വേണ്ടിയുള്ള നിയമ ഭേദഗതിക്കും മന്ത്രി സഭായോഗം ഇന്ന് അംഗീകാരം നല്‍കും. കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റമെന്റ് ഫണ്ട് ബോണ്ട് നിയമത്തിനാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത്. ഇതിനായുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കും.

കാബിനറ്റ് റാങ്കോടെ വിഎസ്സിന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ആക്കാനായുള്ള നിയമഭേദഗതിക്കുള്ള കരട് ബില്ലിന് നേരത്തെ മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു. എംഎല്‍എ എന്ന നിലയില്‍ നിന്നും തത്സ്ഥനത്തേക്ക് ഉയരുമ്പോഴുണ്ടാവുന്ന ഇരട്ടപദവി ഒഴിവാക്കാനായിരുന്നു ഈ നിയമഭേദഗതി.



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :