അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു
- പ്രശ്നക്കാരായ ആൺകുട്ടികളെ പൂട്ടിയിടുകയല്ലേ വേണ്ടത് ? പെൺകുട്ടികൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ഹൈക്കോടതി
- ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു; ഡോക്ടര്‍മാര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി ബന്ധുക്കള്‍
- പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
- സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തൃശൂരിലെ രാജ് മഹല്‍ രുചി ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
പ്രദേശത്തെ 13 ഹോട്ടലുകളില്‍ നഗരസഭ പരിശോധന നടത്തി
തൃശൂര്‍ കുന്നംകുളത്തെ രാജ് മഹല്‍ രുചി ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടലുകളിലെ ശുചിത്വ സംവിധാനം പരിശോധിക്കുന്നതിന്റെ ഭാഗമായി നഗരസഭ ഹെല്‍ത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
പ്രദേശത്തെ 13 ഹോട്ടലുകളില്‍ നഗരസഭ പരിശോധന നടത്തി. പഴകിയ ഭക്ഷണം സൂക്ഷിച്ച ഹോട്ടലിന് 10000 രൂപ പിഴ ചുമത്തി. മറ്റ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയില്ല.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി എ വിനോദ്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രമിത വി, സ്മിത പരമേശ്വരന് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്.ലക്ഷ്മണന് അറിയിച്ചു.