Gold Price: ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ച

ഒരിടവേളക്ക് ശേഷം ഇന്നലെ സ്വര്‍ണ വില പവന് 90,000 രൂപയില്‍ താഴെ വന്നിരുന്നു

രേണുക വേണു| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2025 (11:04 IST)

Today Gold Price: ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 560 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയായി.

ഇന്നലെ പവന് 88,600 രൂപയായിരുന്നു. ഇന്നലെ രണ്ട് തവണയായി പവന് 1,800 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,145 രൂപയായി. ഇന്നലെ ഗ്രാമിന് 11,075 രൂപയായിരുന്നു വില. വെള്ളി ഗ്രാമിന് 160 രൂപയാണ് വില.

ഒരിടവേളക്ക് ശേഷം ഇന്നലെ സ്വര്‍ണ വില പവന് 90,000 രൂപയില്‍ താഴെ വന്നിരുന്നു. വീണ്ടും 90,000 രൂപ കടക്കുമെന്ന പ്രവണതയാണ് ഇന്നത്തെ സ്വര്‍ണ വില നിലവാരം നല്‍കുന്ന സൂചന. ഒക്ടോബര്‍ എട്ടിനാണ് സ്വര്‍ണം ചരിത്രത്തിലാദ്യമായി 90,000 രൂപ കടന്നത്. ഒക്ടോബര്‍ 21ലെ 97,360 ആണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍, അന്ന് വൈകിട്ട് മുതല്‍ വില കുറയുന്ന പ്രവണതയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :