ഒ രാജഗോപാല്‍ ഗവര്‍ണ്ണര്‍ ആയേക്കും

ഒ രാജഗോപാല്‍,ബിജെപി,ഗവര്‍ണ്ണര്‍
തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 7 ജൂണ്‍ 2014 (11:49 IST)
ബിജെപിയുടെ കേരളത്തിലെ സമുന്നതനായ നേതാവായ ഒ രാജഗോപാലിനെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണ്ണറാക്കാന്‍ സാധ്യത. കേന്ദ്രം തയ്യാറാക്കിയ നേതാക്കളുടെ പട്ടികയില്‍ രാജഗോപാലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ഭരണമാറ്റം വന്നതോടെ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത്
നിയമിക്കപ്പെട്ട കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറേണ്ടിവരും. ആ ഒഴിവിലേക്കായിരിക്കും പുതിയവരെ നിയമിക്കുക. പ്രധാന സംസ്ഥാനങ്ങളില്‍ ഏതെങ്കിലുമൊന്നിലാകും രാജഗോപാലിനെ പരിഗണിക്കുക എന്ന സൂചനകളാണ് പുറത്തുവരുന്നത്.

എന്നാല്‍, അത് ആദ്യഘട്ടത്തിലാണോ ശേഷമാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. കേരള ഘടകം നേതാക്കള്‍ക്കും ഇതുസംബന്ധിച്ച സ്ഥീരീകരണമൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന് ഗവര്‍ണര്‍ സ്ഥാനം ലഭിച്ചേക്കുമെന്ന് ചില നേതാക്കളെങ്കിലും ഉറപ്പിക്കുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശീതരൂരിനെതിരെ മത്സരിച്ച് രണ്ടാം സ്ഥാനത്ത് രാജഗോപാല്‍ എത്തിയിരുന്നു. രണ്ടുലക്ഷത്തിലധികം വോട്ടുകള്‍ നേടിയ രാജഗോപാലാണ് ബിജെപിക്കുവേണ്ടി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോടുകള്‍ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :