കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 3 ജൂണ്‍ 2014 (13:22 IST)


കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെ(64) അന്തരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റാണ് മരണം. രാവിലെ 6.10നായിരുന്നു അപകടം. ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം സംഭവിച്ചത്.

മുണ്ടെ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. മുണ്ടെ ഇരുന്നിരുന്ന വശത്തായിരുന്നു സിഗ്നല്‍ തെറ്റി വന്ന കാര്‍ ഇടിച്ചത്.
അപകടത്തില്‍ പരുക്കേറ്റ മുണ്ടെയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ത്തന്നെ ശ്വാസോഛ്വാസവും ഹൃദയത്തിന്റെ പ്രവര്‍ത്തനവും ഏതാണ്ട് നിലച്ച നിലയിലായിരുന്നുവെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
സംസ്കാരം നാളെ മഹാരാഷ്ടയില്‍ നടക്കും. മഹാരാഷ്ട്രയിലെ ബീഡില്‍നിന്നാണ് അദ്ദേഹം ലോക്സഭയിലെത്തിയത്. മുണ്ടെയുടെ മരണവിവരം നിതിന്‍ ഗഡ്കരിയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.


പരേതനായ ബിജെപി നേതാവ് പ്രമോദ് മഹാജന്റെ സഹോദരീ പ്രദ്ന്യയാണ് ഭാര്യ. മക്കള്‍: പങ്കജ, പ്രീതം, യശശ്രീ. മഹാരാഷ്ട്രാ നിയമസഭാംഗമാണ് പങ്കജ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :