അനുബന്ധ വാര്‍ത്തകള്‍
- തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി, മഴ കനക്കും, 13 ജില്ലകളിലും മഴ മുന്നറിയിപ്പ്
- പുസ്തകങ്ങള്‍ പൂജയ്ക്ക് വയ്ക്കേണ്ടത് എപ്പോള്‍? അവധി ദിനങ്ങള്‍ ഇങ്ങനെ
- അറിയിപ്പ്: തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം മുങ്ങും
- അന്‍വറിന്റെ നയവിശദീകരണ യോഗത്തിനു എത്തിയവരില്‍ കൂടുതല്‍ ലീഗ് അണികള്‍; തലവേദന !
- ഡിജിപി സ്ഥാനം ലക്ഷ്യമിട്ട് നടന്നു; ഇപ്പോഴത്തെ നടപടിയോടെ അജിത് കുമാറിനു സ്വപ്ന നഷ്ടം !
നഴ്‌സിങ് തട്ടിപ്പ് കേസ്: 40 കാരന്‍ അറസ്റ്റില്‍
നഴ്‌സിങ് വിസ വാഗ്ദാനം ചെയ്തു നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയടുത്തു എന്ന പരാതിയില്‍ 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്ലാമല സ്വദേശി കലാനി വീട്ടില്‍ രഞ്ജിത്തിനെയാണ് അറസ്റ്റ് ചെയ്തത്.
വഴിക്കടവ് എടക്കര ചുങ്കത്തി ഭാഗങ്ങളിലെ നഴ്‌സുമാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ ഇയാള്‍ കഴിഞ്ഞ ജൂണില്‍ വിസ വാഗ്ദാനം ചെയ്തു 34 പേരില്‍ നിന്നായി 10,95,000 രൂപാ തട്ടിയെടുത്തു എന്നാണ് പരാതി. വിസ കിട്ടാതായപ്പോള്‍ ഇയാള്‍ പണവുമായി മുങ്ങി. ചുങ്കത്തറ സ്വദേശിനിയെ വിസ നല്‍കാമെന്നു വിശ്വസിപ്പിക്കുകയും ഇനിയും കൂടുതല്‍ വിസകള്‍ ഉണ്ടെന്നും അതിലേക്കായി കൂടുതല്‍ ആളുകള്‍ വേണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് വിശ്വസിച്ചാണ് ഇത്രയധികം പേര്‍ പണം നല്‍കിയത്.
അന്വേഷിച്ചപ്പോള്‍ വിവരം ഒന്നും ഉണ്ടായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. എടക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തൃശൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.