രേണുക വേണു|
Last Modified ചൊവ്വ, 15 ഏപ്രില്‍ 2025 (10:40 IST)
വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവിലുള്ള രണ്ട് പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.
നിരവധി പേരാണ് ഈ സംഘത്തിന്റെ തട്ടിപ്പിനു ഇരയായത്. സുവിശേഷ പ്രവര്‍ത്തക കൂടിയായതിനാല്‍ ഒരുപാട് പേരെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. മണ്ണൂര്‍ സ്വദേശികളായ മൂന്ന് പേരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോതമംഗലത്തുള്ള റിക്രൂട്ടിങ് ഏജന്‍സിയുടെ പേരിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്.