യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Updated: ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (15:01 IST)
ആലപ്പുഴ: യുവതിയുടെ നഗ്നചിത്രം പകർത്തിയ ശേഷം അത് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. കായംകുളം കറ്റാനം ഭരണിക്കാവ് ഇലിപ്പക്കുളം തോട്ടിന്റെ തെക്കേതിൽ സജിലേഷ് എന്ന 24 കാരനാണ് പിടിയിലായത്.

മൊബൈൽ ഫോണിൽ കൂടി പ്രണയം നടിച്ച ശേഷം രണ്ട് മക്കളുടെ മാതാവായ യുവതിയെ ഇയാൾ പലതും പറഞ്ഞു വശത്താക്കി. തുടർന്ന് ഇവരുടെ നഗ്നചിത്രം പകർത്തുകയും പിന്നീട് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയുമായിരുന്നു ഇയാൾ ചെയ്തത്.

പ്രതിയെ വള്ളിക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കായംകുളം കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :