പെൺകുട്ടിക്ക് ഉപദ്രവം: നീന്തൽ പരിശീലകന് 6 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 23 ജനുവരി 2023 (18:41 IST)
പാലക്കാട്: നീന്തൽ പരിശീലകനായ 35 കാരൻ നീന്തൽ പിടിക്കാനെത്തിയ പന്ത്രണ്ടുകാരിയെ ഉപദ്രവിച്ചു എന്ന കേസിൽ പരിശീലകന് ആറ്‌ വർഷത്തെ കഠിനതടവും 35000 രൂപ പിഴയും വിധിച്ചു. പാലക്കാട് സ്വദേശി സുരേഷിനെയാണ് പോക്സോ കേസിൽ പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷ വിധിച്ചത്.

2019 ഏപ്രിൽ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിഴത്തുകയായ 35000 രൂപ അതിജീവിതയ്ക്ക് നൽകണം. എന്നാൽ പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക കഠിനതടവ് ശിക്ഷ കൂടി അനുഭവിക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :