‘രാഷ്ടീയത്തിലേക്ക് ഉടന്‍ ഇല്ല; മാധ്യമപ്രവര്‍ത്തനം തുടരും’

കണ്ണൂര്‍| Last Updated: തിങ്കള്‍, 10 ഫെബ്രുവരി 2020 (15:28 IST)
രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്നും ജോലിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും എംവി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകുമായ എം വി നികേഷ് കുമാര്‍. എംവി‌ആറിന്റെ പിന്‍‌ഗാമിയായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് നികേഷ് കുമാറിന്റെ പ്രതികരണം. സിഎംപിയില്‍ ഇടതുപക്ഷ വിഭാഗത്തിന്റെ നേതൃനിരയിലേക്ക് നികേഷ്കുമാര്‍ എത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇന്നലെ സിഎംപി (അരവിന്ദാക്ഷന്‍ വിഭാഗം) ഓഫീസില്‍ നികേഷ് നേരിട്ടത്തിയതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് ശക്തിയേറിയത്. സിഎംപി സംസ്ഥാന സെക്രട്ടറി പാട്യം രാജന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം നടക്കുന്നതിനിടയിലാണ് നികേഷ് ഓഫീസിലെത്തിയത്.

നികേഷ് എംവിആറിന്റെ പിന്‍ഗാമി ആകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അനുകൂലമായിട്ടായിരുന്നു പാട്യം രാജന്റെ പ്രതികരണം. എംവിആറിന്റെ കുടുംബം ഇടതുപക്ഷത്തോടൊപ്പമുള്ള സിഎംപിയോടൊപ്പമാണെന്നും പാട്യം രാജന്‍ വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :