രക്തത്തില്‍ 173 മില്ലിഗ്രാം ആല്‍ക്കഹോള്‍; വൈദികനെതിരെ രണ്ട് വകുപ്പുകള്‍

ഓഗസ്റ്റ് 11 നാണ് സംഭവം. മാനന്തവാടി ഭാഗത്തുനിന്ന് കാട്ടിക്കുളം ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നോബിള്‍ പാറയ്ക്കലിനെ പൊലീസ് മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ പിടികൂടിയത്

Noble Parackal, Noble Parackal Case, Fr Noble Parackal, നോബിള്‍ പാറയ്ക്കല്‍
Kochi| രേണുക വേണു| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2025 (07:56 IST)
Noble Parackal

മാനന്തവാടി രൂപതയിലെ വൈദികനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നോബിള്‍ തോമസ് പാറയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത് രണ്ട് വകുപ്പുകള്‍. ഇയാള്‍ മദ്യപിച്ചു വാഹനമോടിച്ചതിനാണ് തിരുനെല്ലി പൊലീസ് കേസെടുത്തിരിക്കുന്നത്.

ഭാരതീയ ന്യായസംഹിത 2023 ലെ 281-ാം വകുപ്പ്, മോട്ടോര്‍ വെഹിക്കള്‍ ആക്ട് പ്രകാരം 185-ാം വകുപ്പ് എന്നിവയാണ് എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്നത്. എഫ്.ഐ.ആര്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഓഗസ്റ്റ് 11 നാണ് സംഭവം. മാനന്തവാടി ഭാഗത്തുനിന്ന് കാട്ടിക്കുളം ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നോബിള്‍ പാറയ്ക്കലിനെ പൊലീസ് മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ പിടികൂടിയത്. മനുഷ്യജീവനു അപകടം വരത്തക്ക വിധത്തിലാണ് ഇയാള്‍ വാഹനമോടിച്ചിരുന്നതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംസാരത്തില്‍ നിന്ന് മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാല്‍ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചു പരിശോധന നടത്തിയെന്നും ഇതില്‍ 173 മി.ഗ്രാം ആല്‍ക്കഹോള്‍ സാന്നിധ്യം രേഖപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :