ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

ഓണക്കാലത്തെ വർദ്ധിച്ച സാധന വിലക്കയറ്റം പിടിച്ചു നിർത്തി നായി ഓണത്തിന് റേഷൻ കാർഡ് ഒന്നിന് 25 രൂപ നിരക്കിൽ 20 കിലോ അരി സപ്ലൈകോ വഴി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ

Supplyco, Job in Supplyco, Supplyco Job Offers, സപ്ലൈകോ, സപ്ലൈകോ ജോലി വാഗ്ദാനം
Supplyco
എ കെ ജെ അയ്യർ| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2025 (18:21 IST)
തിരുവനന്തപുരം : ഓണക്കാലത്തെ വർദ്ധിച്ച സാധന വിലക്കയറ്റം പിടിച്ചു നിർത്തി നായി ഓണത്തിന് റേഷൻ കാർഡ് ഒന്നിന് 25 രൂപ നിരക്കിൽ 20 കിലോ അരി സപ്ലൈകോ വഴി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇത് പച്ചരിയായോ പുഴക്കലരിയായോ ആണ് നൽകുന്നത്. ഇതുവരെ സബ്സിഡി നിരക്കിൽ നൽകിയിരുന്ന മുളകിൻ്റെ അളവ് അരകിലോയിൽ നിന്ന് ഒരു കിലോ ആയി ഉയർത്തിയിട്ടുണ്ട്.

ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള സുഗമമായ അരിവിതരണം നടത്താൻ ഒരു ലക്ഷത്തിലധികം ക്വിൻറൽ അരിയും ഒപ്പം 16000 ക്വിൻറൽ ഉഴുന്നും 45000 ക്വിൻ്റൽ പഞ്ചസാരയും ഉൾപ്പെടെ രണ്ടര ലക്ഷം ക്വിൻ്റൽ ഭക്ഷ്യധാന്യം സംഭരിച്ചിട്ടുണ്ട്.

ഇതിനൊപ്പം സപ്ലൈകോയിലൂടെ നൽകുന്ന മൂന്ന് ഇനം വെളിച്ചെണ്ണയുടെയും വില ഓണത്തിനു മുമ്പ് ഇനിയും കുറയ്ക്കും. ഇതു കൂടാതെ ആറ് ലക്ഷത്തിലധികം എ.എ.വൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും 14 ഇനം ഭക്ഷ്യസാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റു വിതരണം ഓഗസ്റ്റ് 26 ന് തുടങ്ങി സെപ്തംബർ നാലിനകം പൂർത്തിയാക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്തംബർ നാലു വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നതിനൊപ്പം ഓഗസ്റ്റ് 26 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :