1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. No need Train Ticket for this Place

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

Train Ticket
75 വര്‍ഷമായി പഞ്ചാബിലും ഹിമാചല്‍ പ്രദേശിലുമുളള നംഗലിനും ഭക്രയ്ക്കും ഇടയില്‍ ഓടുന്ന ഭക്ര-നംഗല്‍ ട്രെയിനാണ് 13 കിലോമീറ്റര്‍ വരെയുള്ള യാത്രയില്‍  യാത്രക്കാരെ പൂര്‍ണ്ണമായും സൗജന്യമായി കൊണ്ടു പോകുന്നത്. കര്‍ശനമായ ടിക്കറ്റിംഗ് മാനദണ്ഡങ്ങള്‍ക്ക് പേരുകേട്ട ഒരു രാജ്യമായ ഇന്ത്യയില്‍ ഇത് അപൂര്‍വ്വമായ കാര്യമാണ്. 1948-ല്‍ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ളതും പ്രധാനപ്പെട്ടതുമായ അണക്കെട്ടുകളിലൊന്നായ ഭക്ര-നംഗല്‍ അണക്കെട്ടിന്റെ നിര്‍മ്മാണ വേളയിലാണ് ഈ ട്രെയിനിന്റെ കഥ ആരംഭിക്കുന്നത്. 
 
തുടക്കത്തില്‍ ഡാം സൈറ്റിലേക്ക് തൊഴിലാളികളെയും യന്ത്രസാമഗ്രികളെയും എത്തിക്കുന്നതിനായിരുന്നു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ദിവസേന സര്‍വീസ് നടത്തുന്ന ഭക്ര-നംഗല്‍ ട്രെയിന്‍ 27.3 കിലോമീറ്റര്‍ റൗണ്ട് ട്രിപ്പ് നടത്തുന്നു. ലേബര്‍ ഹട്ട്, ബര്‍മല, നഹ്ല തുടങ്ങിയ സ്റ്റേഷനുകളിലാണ് യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. 
 
കുന്നുകള്‍ക്ക് കുറുകെ ചിതറിക്കിടക്കുന്ന ഈ സ്റ്റേഷനുകളില്‍ പ്രദേശവാസികളും സ്‌കൂള്‍ കുട്ടികളും വിനോദസഞ്ചാരികളുമാണ് യാത്രക്കാര്‍. ഏകദേശം 30 മിനിറ്റ് സമയമെടുക്കുന്ന യാത്രയാണിത്.
അടുത്ത ലേഖനം
ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)