നോട്ടു മാറാന്‍ എത്തുന്നവരുടെ വിരലില്‍ പുരട്ടാനുള്ള മഷി എത്തിയില്ല; അക്കൌണ്ടുള്ള ബാങ്കില്‍ നോട്ടു മാറുമ്പോള്‍ മഷി പുരട്ടില്ല

അക്കൌണ്ടുള്ള ബാങ്കില്‍ നോട്ടു മാറുമ്പോള്‍ മഷി പുരട്ടില്ല

തിരുവനന്തപുരം| Last Modified ബുധന്‍, 16 നവം‌ബര്‍ 2016 (11:51 IST)
നോട്ടു മാറാന്‍ എത്തുന്നവരുടെ വിരലില്‍ പുരട്ടാനുള്ള മഷി സംസ്ഥാനത്ത് മിക്ക ബാങ്കുകളിലും എത്തിയില്ല. ഇതു സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് ലഭ്യമാക്കുന്ന അതേ മഷിയാണ് നോട്ട് മാറുമ്പോഴും വിരലില്‍ പതിക്കുക. മൈസൂരു പെയിന്റ്സ് ആന്‍ഡ് വാര്‍ഷീഷ് ലിമിറ്റഡിനോടാണ് ബാങ്കുകള്‍ക്ക് മഷി ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, മൈസൂരില്‍ നിന്ന് മഷി ബാങ്കുകളില്‍ എത്തിയിട്ടില്ല.

അക്കൌണ്ടില്ലാത്ത ശാഖയില്‍ നിന്ന് നോട്ട് മാറാന്‍ എത്തുന്നവരുടെ വലതു കൈവിരലിലാണ് മഷി പുരട്ടുക. ഒരു തവണ മഷി പുരട്ടിയാല്‍ വീണ്ടും നോട്ടുമായി എത്താന്‍ കഴിയില്ല. ഇത് കള്ളപ്പണക്കാരെ തടയുമെന്നാണ് സര്‍ക്കാര്‍ വാദം.

നോട്ടു മാറാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരേണ്ടതാണ്. ബാങ്ക് അക്കൌണ്ടുള്ള ശാഖയില്‍ നിന്ന് നോട്ടു മാറുന്നതിന് വിരലില്‍ മഷി പുരട്ടേണ്ടതില്ലെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‌കിയിരുന്നു. നോട്ടു മാറ്റുന്നവരുടെ വിരലില്‍ മഷിയടയാളം പുരട്ടാന്‍ കഴിഞ്ഞയാഴ്ചയാണ് നിര്‍ദ്ദേശം നല്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :