ആസാം|
സജിത്ത്|
Last Modified തിങ്കള്‍, 10 ഏപ്രില്‍ 2017 (10:54 IST)
രണ്ട് കുട്ടികളിൽ കൂടുതലുള്ള ആര്‍ക്കും ഇനിമുതല്‍ സർക്കാർ സർവീസിൽ ജോലി നൽകില്ലെന്ന നിയമവുമായി ആസാം. ആസാമിലെ സർക്കാർ തയ്യാറാക്കിയ ജനസംഖ്യ നയത്തിന്‍റെ കരടിലാണ് ഈ നിർദേശമുള്ളതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശർമ അറിയിച്ചു. ജോലി കിട്ടിയതിനു ശേഷം രണ്ടിലധികം കുട്ടികളുണ്ടായാല്‍ അന്ന് തന്നെ സർവീസ് അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ പെണ്‍കുട്ടികൾക്കും സർവകലാശാല തലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനോടുകൂടെയാണ് ജനസംഖ്യ നയത്തിൽ സര്‍ക്കാര്‍ പുതിയ വ്യവസ്ഥ രൂപീകരിച്ചിരിക്കുന്നത്. സർക്കാർ ജോലിക്കെന്നതു പോലെതന്നെ വിവിധ ക്ഷേമ പദ്ധതികളുടെ ആനുകുല്യം തേടുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ഇതു മാനദണ്ഡമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.