ദിലീപിനെ ആരെല്ലാം വെറുതെ വിട്ടാലും ‘ഫെമ’ വിടില്ല ! വിദേശത്തുള്ള ആ അടുത്ത ബന്ധുവും കുടുങ്ങും ?

ദിലീപിന് കുരുക്കു മുറുകുന്നു !

dileep arrest,	bhavana,	kavya madhavan,	manju warrier,	actress,	pulsar suni,	ദിലീപ്,	നടി,	ആക്രമണം,	ഭാവന,	കാവ്യ മാധവന്‍,	മഞ്ജു വാര്യര്‍,	പള്‍സര്‍ സുനി
കൊച്ചി| സജിത്ത്| Last Modified ഞായര്‍, 23 ജൂലൈ 2017 (12:11 IST)
നടിയെ ആക്രമിച്ച കേസില്‍ നിന്നും രക്ഷപ്പെട്ടാലും അന്വേഷണങ്ങളുടെ പെരുമഴയാണ് ദിലീപിന് നേരിടേണ്ടി വരുകയെന്ന് റിപ്പോര്‍ട്ട്. നടന്റെ പല റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ഭൂമി ഇടപാടുകളും ഉള്‍പ്പെടെ ഇപ്പോള്‍ അന്വേഷണത്തിന്റെ പരിധിയിലാണ്. അതിനിടെയാണ് നടന്റെ വിദേശത്തുള്ള അടുത്ത ബന്ധുവിലേക്കും അന്വേഷണം നീളുന്നത്. ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുകഴിഞ്ഞെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വളരെ ചെറിയ കാലം കൊണ്ട് സൂപ്പര്‍താരങ്ങളെപ്പോലും കവച്ചുവെയ്ക്കുന്നതാണ് ദിലീപ് ഉണ്ടാക്കിയ സമ്പാദ്യം. ഇതില്‍ പലതും ബിനാമി പേരുകളിലും മറ്റുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചാലക്കുടിയിലെ ഡി സിനിമാസ്, കുമരകത്തെ ഭൂമി ഇടപാട് എന്നിങ്ങനെ ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് നിത്യേന ഉയര്‍ന്നുവരുന്നത്.
ഇവയിലെല്ലാം അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നിവയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നത്.

ദിലീപിന്റെ ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും മറ്റുമായി വിദേശത്ത് നിന്നുപോലും പണമെത്തുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വിദേശത്ത് നിന്നുള്ള താരത്തിന്റെ പണമിടപാടുകളെക്കുറിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ദിലീപിന്റെ വിദേശത്തുള്ള അടുത്ത ബന്ധുവിന് ഈ സാമ്പത്തിക ഇടപാടുകളില്‍ അടുത്ത പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വ്യക്തിയുടെ നീക്കങ്ങളടക്കം കുറ്റാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്.

നിലവില്‍ മലയാള സിനിമ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഓവര്‍സീസ് റൈറ്റിന് ലഭിക്കുന്ന തുക സിനിമയിലെ നായകനാണ് സാധാരണ ലഭിക്കാറുള്ളത്. ഇത്തരത്തില്‍ ലഭിക്കുന്ന പണം ദിലീപ് വിദേശ നിക്ഷേപമാക്കി മാറ്റിയതായുള്ള ആരോപണവും ഉയരുന്നുണ്ട്. ഈ ആരോപണവും അന്വേണത്തിന്റെ പരിധിയിലാണ്. വിദേശപണം ഉപയോഗിച്ചുള്ള ഈ കുറ്റകൃത്യം അന്വേഷണ ഏജന്‍സിക്ക് ബോധ്യപ്പെടുന്ന അവസ്ഥ വന്നാല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്റ്റ്(ഫെമ) അനുസരിച്ച് ദിലീപിനെതിരെ കേസെടുക്കാനും സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :